Wednesday, May 26, 2021

നമ്മൾക്ക് മാത്രം മനസ്സിലാവുന്നത്

വലിയൊരു ഇടവേളയുടെ ഒടുവിൽ എല്ലാം നഷ്ടപ്പെടാൻ പോവുന്നു എന്നറിഞ്ഞിട്ടും, എല്ലാം തീരാൻ പോവുന്നതിന്റെ ഏറ്റവും ചെറിയ ദിവസങ്ങൾക്ക് ഇടയിൽ സകല ആത്മസംഘർഷങ്ങളും വച്ചു ഏറ്റവും പ്രിയപ്പെട്ട ആളെ കണ്ടിട്ടുണ്ടോ? അതും വലിയൊരു ആള്കൂട്ടത്തിന് മുന്നിൽ ഏറ്റവും അടുത്ത ആളുകളുടെ ഒപ്പം. അത്രയും ചുരുങ്ങിയ സമയം പോലും ഒരയുഷ്കാലത്തേക്ക് ഓർക്കാനുള്ളതാണെന്ന ബോധ്യത്തിൽ. അങ്ങനെ കാത്തിരുന്നത് പോലെ കിട്ടിയ ചെറിയ മണിക്കൂറിൽ ചോദ്യങ്ങൾ നിറഞ്ഞ നോട്ടത്തിന് നിസ്സഹായത നിറഞ്ഞ കണ്ണുകളിൽ മറുപടി കിട്ടിട്ടുണ്ടോ? ആ സമയം ചുറ്റും ആരും ഇല്ലയിരുന്നെങ്കിലോ എന്ന് ആലോചിച്ചിപോയിട്ടുണ്ടോ. അങ്ങനെ കിട്ടിയ സമയത്ത് ചോദിക്കാനും പറയാനും ആറ്റിക്കുറുക്കി വെച്ച് ചോദ്യങ്ങളെ ഒറ്റ ഉത്തരം കൊണ്ട് തകർന്ന് പോയത് കണ്ടിട്ടുണ്ടോ? നിസ്സഹായത കൊണ്ട് മാത്രം തകർന്നിരിക്കുന്ന ഒരാൾക്ക് ഇതിലപ്പുറം എന്ത് ഉത്തരമാണ് തരാനുണ്ടാവുക. ഇതിനിടയിലൊക്കെയും കണ്ണുകൾ ഉടക്കുമ്പോൾ മറ്റുള്ളത്തെല്ലാം അവരിലേക്ക് ചുരുങ്ങുന്നത് അനുഭവിച്ചിട്ടുണ്ടോ. നിലനിൽപ്പിന് വേണ്ടി പൊരുത്തപ്പെടേണ്ടി വരുന്ന അവൾക്ക്. പ്രിയപ്പെട്ട ആളെ കണ്ട മാത്രയിൽ പ്രകടിപ്പിച്ചു പോയ ഞെട്ടലിനും സന്തോഷത്തിനും അവളോട് തന്നെ പ്രതിക്ഷേധിക്കേണ്ടി വരുന്നതിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ പെടാപ്പാട്. അത്രയും അടുത്തതിരുന്നിട്ട് പോലും വിരലുകൾ കൊണ്ട് പോലും അകലം പാലിച്ചു, പോവാൻ തുടങ്ങുന്നതിന് മുന്നേ ആദിയും കരുതലും പറഞ്ഞു പറഞ്ഞുവെച്ച്, ഇതിനിടയിൽ ചോദ്യങ്ങൾക്ക് ദീർഘനിശ്വാസങ്ങളും ദേഷ്യവും ഉത്തരം പറഞ്ഞു. പിടിച്ചു വാങ്ങിയ ഷേക്ക് ഹാൻഡ് കൊണ്ട് യാത്ര പറഞ്ഞു പോയവൾ എത്ര ദൂരെ പോയാലും ഇപ്പോൾ എത്ര കാലം കഴിഞ്ഞു കാണേണ്ടി വന്നാലും പരസ്പരം ആ രണ്ടു പേർക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്. പങ്കു വെച്ച നിമിഷത്തിന്റെ ആഴങ്ങളിൽ അതിപ്പോളും ഓളം വെട്ടികൊണ്ടിരിക്കുന്നുണ്ട്. 

ചുറ്റുമുള്ളവർ തീരുമാനിക്കുന്നത് കൊണ്ട് 
മാത്രം അങ്ങനെ നഷ്ടപ്പെട്ടു പോവുന്ന എത്ര പേരുണ്ട്.

അങ്ങനെയവർ പിരിഞ്ഞു പോവുമ്പോൾ രണ്ടു ഗ്രഹങ്ങൾ തമ്മിൽ കുട്ടിയിടിച്ചതിന്റെ കേടുപാടുകൾ സ്മാരകം പോലെ കൊണ്ടുപോവുന്നുണ്ടെന്ന് ഇത് വായിക്കുന്ന എത്ര പേർക്കറിയാം
©inquilab_buddha
 
അങ്ങനെ രണ്ടുപേർ

Wednesday, September 9, 2020

അത്രമേൽ പ്രിയപ്പെട്ടയെ പോലും നിസാരവൽക്കരിക്കുക

ഒരാൾ നമ്മുടെ ഏറ്റവും ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായിരിക്കുക എന്നത് നമ്മുടെ മാത്രം പ്രയോറിറ്റിയാണ്. ആ ബോധ്യത്തിൽ നിന്നും അത്രയും പ്രധാനപ്പെട്ട ഒന്നിനെ സ്വയം നഷ്ടപെടതിരിക്കാനെങ്കിലും നിസാരവൽക്കരിക്കാൻ പഠിക്കുക എന്നത് മാത്രമേ നമ്മുക്ക് ഒരായുസിൽ മുന്നോട്ട് ചെയ്യാനുള്ളു.


മനുഷ്യകുലത്തിന്റെ പരമ പ്രധാനമായ ജീവിതചര്യയിലൊന്നാണ് ഓർക്കുക മറക്കുക, മറക്കുക ഓർക്കുക എന്നത്. അനുസ്യൂതം കാലങ്ങൾക്കും സഹചര്യത്തിനും അനുസരിച്ച് അതിന്റെ വേഗത കൂടിയും കുറഞ്ഞുമെന്നുവരാം. പക്ഷെ അത് ഒരാളിൽ, അല്ലെങ്കിൽ ഒരു സന്ദർഭത്തിൽ തന്നെ, നിലനിൽക്കണം എന്നില്ല.

ഒരാളെ നമ്മൾ എത്ര മനസ്സിലാക്കി എന്നോതോ, എത്രകാലം പരിചയമുണ്ടെന്നതോ അതിലൊരു മാനദണ്ഡങ്ങളായി കണക്കാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.


രണ്ടാൾക്ക് ഒരുകൂട്ടം കാര്യങ്ങൾ ഒരുപോലെ പ്രധാനമായി തോന്നുമ്പോളാണല്ലോ ഒന്നിച്ച് മുന്നോട്ട് പോവൻ തീരുമാനിക്കുക ഇതിനിടെക്കും വൈരുധ്യങ്ങൾ ഉണ്ടെന്നും ഓരോരുത്തരും ഓരോ വ്യക്തികളാണെന്നും ഇടക്കിടെ നാം ഓരോരുത്തരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. 


രണ്ടിലൊരാൾക്ക് പ്രധാനമായി തോന്നിയ കാര്യങ്ങൾക്കപ്പുറം വൈരുധ്യങ്ങൾക്ക് പ്രധാന്യമേറുമ്പോൾ അല്ലെങ്കിലങ്ങനെ ചിന്തിച്ചു തുടങ്ങേണ്ടി വരുമ്പോൾ ഒന്നിച്ചു തുടങ്ങിയ യാത്രയിലങ്ങോട്ടിനി ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞു സ്വയം നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരാവൻ ശ്രമിക്കുക.

ഒപ്പം, പങ്കുവെച്ചിരുന്ന നിമിഷങ്ങളുടെ കുടെയുണ്ടായിരുന്ന സാഹചര്യങ്ങളുടെ മാറ്റങ്ങളെ കുറിച്ചു ബോധവാന്മാരവുക.

അങ്ങിനെ ഒരിക്കൽ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടതായതിനെയൊക്കെ നിസാരവൽക്കരിക്കാൻ പഠിക്കുക സ്വയം നിലനിൽപ്പിന് വേണ്ടി സ്പേസ് ഉണ്ടാക്കുക. അങ്ങനെ സ്വയം നമ്മുടെ ഏറ്റവും പ്രിയപ്പെവരായി ഇരിക്കുക.

©inquilab_buddha









നമ്മൾക്ക് മാത്രം മനസ്സിലാവുന്നത്

വലിയൊരു ഇടവേളയുടെ ഒടുവിൽ എല്ലാം നഷ്ടപ്പെടാൻ പോവുന്നു എന്നറിഞ്ഞിട്ടും, എല്ലാം തീരാൻ പോവുന്നതിന്റെ ഏറ്റവും ചെറിയ ദിവസങ്ങൾക്ക് ഇടയിൽ സകല ആത്മസം...

Popular Posts