നമ്മൾ ജനിച്ചതിന് ശേഷം മാത്രം അനുഭവ ബേദ്ധ്യമാവുന്നത് മാത്രമല്ലല്ലോ ചരിത്രം അതിന് മുമ്പും നമ്മുക്ക് വേണ്ടി ജീവിച്ചവരുണ്ടെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൂടിയാണ് ഒരാളെ പൂര്ണനാക്കുന്നത്. ഇങ്ങനെ മനസ്സിലാക്കുന്ന ചരിത്രത്തിൽ നമ്മുക്ക് മാറ്റം വരുത്താൻ ഉള്ളതെന്തെങ്കിലുമുണ്ടെങ്കിൽ അതിനെ മാറ്റി മുന്നോട്ട് പോകുക എന്നതാണ് നമ്മുക്ക് ചെയ്യാനുള്ളത്. അല്ലെങ്കിൽ തികച്ചും അടിച്ചേല്പിക്കപ്പെട്ട ചരിത്രത്തിന്റെ കൊടിക്കൂറ പേറുന്ന ഒരു പാരമ്പര്യവാദി ആയി മാറിപ്പോകും നമ്മൾ. അങ്ങനെ പരമ്പര്യവാദി ആവാൻ ശ്രമിക്കാത്തൊരാൾ❤️🌹
Wednesday, May 26, 2021
നമ്മൾക്ക് മാത്രം മനസ്സിലാവുന്നത്
വലിയൊരു ഇടവേളയുടെ ഒടുവിൽ എല്ലാം നഷ്ടപ്പെടാൻ പോവുന്നു എന്നറിഞ്ഞിട്ടും, എല്ലാം തീരാൻ പോവുന്നതിന്റെ ഏറ്റവും ചെറിയ ദിവസങ്ങൾക്ക് ഇടയിൽ സകല ആത്മസംഘർഷങ്ങളും വച്ചു ഏറ്റവും പ്രിയപ്പെട്ട ആളെ കണ്ടിട്ടുണ്ടോ? അതും വലിയൊരു ആള്കൂട്ടത്തിന് മുന്നിൽ ഏറ്റവും അടുത്ത ആളുകളുടെ ഒപ്പം. അത്രയും ചുരുങ്ങിയ സമയം പോലും ഒരയുഷ്കാലത്തേക്ക് ഓർക്കാനുള്ളതാണെന്ന ബോധ്യത്തിൽ. അങ്ങനെ കാത്തിരുന്നത് പോലെ കിട്ടിയ ചെറിയ മണിക്കൂറിൽ ചോദ്യങ്ങൾ നിറഞ്ഞ നോട്ടത്തിന് നിസ്സഹായത നിറഞ്ഞ കണ്ണുകളിൽ മറുപടി കിട്ടിട്ടുണ്ടോ?
ആ സമയം ചുറ്റും ആരും ഇല്ലയിരുന്നെങ്കിലോ എന്ന് ആലോചിച്ചിപോയിട്ടുണ്ടോ.
അങ്ങനെ കിട്ടിയ സമയത്ത് ചോദിക്കാനും പറയാനും ആറ്റിക്കുറുക്കി വെച്ച് ചോദ്യങ്ങളെ
ഒറ്റ ഉത്തരം കൊണ്ട് തകർന്ന് പോയത് കണ്ടിട്ടുണ്ടോ?
നിസ്സഹായത കൊണ്ട് മാത്രം തകർന്നിരിക്കുന്ന ഒരാൾക്ക് ഇതിലപ്പുറം എന്ത് ഉത്തരമാണ് തരാനുണ്ടാവുക.
ഇതിനിടയിലൊക്കെയും കണ്ണുകൾ ഉടക്കുമ്പോൾ മറ്റുള്ളത്തെല്ലാം അവരിലേക്ക് ചുരുങ്ങുന്നത് അനുഭവിച്ചിട്ടുണ്ടോ.
നിലനിൽപ്പിന് വേണ്ടി പൊരുത്തപ്പെടേണ്ടി വരുന്ന അവൾക്ക്. പ്രിയപ്പെട്ട ആളെ കണ്ട മാത്രയിൽ പ്രകടിപ്പിച്ചു പോയ ഞെട്ടലിനും സന്തോഷത്തിനും അവളോട് തന്നെ പ്രതിക്ഷേധിക്കേണ്ടി വരുന്നതിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ പെടാപ്പാട്. അത്രയും അടുത്തതിരുന്നിട്ട് പോലും വിരലുകൾ കൊണ്ട് പോലും അകലം പാലിച്ചു, പോവാൻ തുടങ്ങുന്നതിന് മുന്നേ ആദിയും കരുതലും പറഞ്ഞു പറഞ്ഞുവെച്ച്, ഇതിനിടയിൽ ചോദ്യങ്ങൾക്ക് ദീർഘനിശ്വാസങ്ങളും ദേഷ്യവും ഉത്തരം പറഞ്ഞു.
പിടിച്ചു വാങ്ങിയ ഷേക്ക് ഹാൻഡ് കൊണ്ട് യാത്ര പറഞ്ഞു പോയവൾ
എത്ര ദൂരെ പോയാലും ഇപ്പോൾ എത്ര കാലം കഴിഞ്ഞു കാണേണ്ടി വന്നാലും പരസ്പരം ആ രണ്ടു പേർക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്.
പങ്കു വെച്ച നിമിഷത്തിന്റെ ആഴങ്ങളിൽ അതിപ്പോളും ഓളം വെട്ടികൊണ്ടിരിക്കുന്നുണ്ട്.
Subscribe to:
Posts (Atom)
നമ്മൾക്ക് മാത്രം മനസ്സിലാവുന്നത്
വലിയൊരു ഇടവേളയുടെ ഒടുവിൽ എല്ലാം നഷ്ടപ്പെടാൻ പോവുന്നു എന്നറിഞ്ഞിട്ടും, എല്ലാം തീരാൻ പോവുന്നതിന്റെ ഏറ്റവും ചെറിയ ദിവസങ്ങൾക്ക് ഇടയിൽ സകല ആത്മസം...
Popular Posts
-
ഒരാൾ നമ്മുടെ ഏറ്റവും ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായിരിക്കുക എന്നത് നമ്മുടെ മാത്രം പ്രയോറിറ്റിയാണ്. ആ ബോധ്യത്തിൽ നിന്നും അത്രയും...
-
വലിയൊരു ഇടവേളയുടെ ഒടുവിൽ എല്ലാം നഷ്ടപ്പെടാൻ പോവുന്നു എന്നറിഞ്ഞിട്ടും, എല്ലാം തീരാൻ പോവുന്നതിന്റെ ഏറ്റവും ചെറിയ ദിവസങ്ങൾക്ക് ഇടയിൽ സകല ആത്മസം...